ഗ്രാമക്കുളിര്‍



ചെമ്മണ്‍പാതയും പച്ചപ്പുതപ്പിട്ട വയലേലകളും തെങ്ങിന്‍തോപ്പുകളും ഓര്‍മ്മയിലെ കുളിരുകളാണ്.
വെള്ളയുടുപ്പിട്ട കൊറ്റികള്‍ ഇന്നും പതിവു സന്ദര്‍ശകര്‍. ഏറെനേരത്തെ തപസ്സിനു ശേഷമാണ്
ഒരു പൊടിമീനെങ്കിലും കൊക്കിലാകുന്നത്. തോടു നിറഞ്ഞൊഴുകിയിരുന്ന താറാക്കൂട്ടങ്ങള്‍ വിരലിലെണ്ണാവുന്നവയായിരിക്കുന്നു; അപൂര്‍വമായ കാഴ്ച! മുന്‍പ് തോട്ടുവരമ്പത്ത് നിന്നു കരിക്ക്
പറിക്കാമായിരുന്ന തെങ്ങുകള്‍ വളര്‍ന്ന് ആകാശം മുട്ടിയിരിക്കുന്നു. വികസനം വളരെ വേഗമാണ്
ഇവിടേയ്ക്കും കടന്നുവരുന്നത്. ഈ ചെമ്മണ്‍പാതയില്‍ ടാര്‍ പുരളാന്‍ ഇനി അധികകാലമില്ല.

2 അഭിപ്രായങ്ങള്‍:

Anonymous,  March 1, 2008 at 1:47 PM  

നീവരൂ തുമ്പീയെന്‍ നാട്ടിലവിടുണ്ട്
നീരണിപ്പാടവും പൂമ്പൊയ്കയും
പൂങ്കുളില്‍ കൈകളില്‍ കൊണ്ടുവരും നറും
പൂമണക്കാറ്റും കതിര്‍ മണിയും.....
സാന്ധ്യാംബരത്തിര നീന്തിയെത്തും ശുഭ
സംഗീതിയാവും കിളിക്കൂട്ടവും.

നല്ല പടങ്ങള്‍ മാഷേ

Anonymous,  March 1, 2008 at 5:09 PM  

പ്രകൃതി രമണീയം,ശാന്ത ഗംഭീരം...നയനാനന്ദകരം..

കൂട്ടത്തില്‍ ഒരു തെങ്ങുമ്മിലെക്കായേം...

പ്രതിപക്ഷബഹുമാനം നമ്മെ വലുതാക്കുകയേ ഉള്ളൂ..